കാലടി: സംസ്കൃത സർവ്വകലാശാല ബുദ്ധപഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബുദ്ധദർശന പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. മാസത്തിലെ ആദ്യ ബുധനാഴ്ചകളിൽ വൈകിട്ട് 6 ന് ബുധസംഗമത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തർ പ്രഭാഷണങ്ങൾ നടത്തും. ഇന്ന് വൈകിട്ട് 6 ന് ബുധസംഗമത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.ആർ രാജമോഹൻ ഉദ്ഘാടനം ചെയ്യും. ശ്രീമൂലവാസവും തിരുവിഴയും കേരള ബുദ്ധപാരമ്പര്യവും എന്നതാണ് ഇന്നത്തെ പ്രഭാഷണ വിഷയം. കോർഡിനേറ്റർ ഡോ.അജയ്.എസ് ശേഖർ മുഖ്യാതിഥിയാകും. ലൈബ്രറി പ്രസിഡന്റ് അഡ്വ കെ.ബി. സാബു അദ്ധ്യക്ഷത വഹിക്കും.