 
ആലുവ: ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആലുവയിൽ സമൂഹ അടുക്കള തുറന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.യു. പ്രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, നേതാക്കളായ ഇ.എം. സലിം, രാജീവ് സഖറിയ, പി.എസ്. സുനീഷ്, വി.ജി. നികേഷ്, ശ്യാം പത്മനാഭൻ, എം.എസ്. അജിത്, മനോജ് ജോയി എന്നിവർ സംസാരിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ തുടർച്ചയായി 36 ദിവസമാണ് ഡി.വൈ.എഫ്.ഐ ആലുവയിൽ സമൂഹ അടുക്കള നടത്തിയത്. കൂടാതെ വീടുകളിൽ ഭക്ഷണക്കിറ്റ് നല്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായിട്ടും ആലുവയിൽ സമൂഹ അടുക്കള ആരംഭിക്കാനോ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനോ നഗരസഭ അധികൃതർ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.