 
പറവൂർ: ദേശീയപാതയിലൂടെ പോയ ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ റോഡിൽ വീണു. ഇന്നലെ രാവിലെ ആറരയോടെ പറവൂരിനടുത്ത് തെക്കേനാലുവഴിയിലാണ് സംഭവം. റോഡിൽ ഡീസൽ കിടക്കുന്നത് കണ്ട നാട്ടുകാർ ഇതിലേവന്ന മിക്ക വാഹനങ്ങളെയും കൈകൾ കാണിച്ചു നിർത്തി അപകടം ഒഴിവാക്കി. ഇതിനിടെ ഒരു ഇരുചക്ര വാഹന യാത്രികരിൽ ഒരാൾ തെന്നിവീണു. ഫയർഫോഴ്സ് എത്തി റോഡിൽ വീണ ഡീസൽ കഴുകിക്കളഞ്ഞു.