congress

ആലുവ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വർഗ്ഗീയവിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, നഗരസഭ കൗൺസിലർമാരായ കെ. ജയകുമാർ, പി.പി. ജയിംസ്, ജി. മാധവൻകുട്ടി, എൻ.ആർ. സൈമൺ, സിജു തറയിൽ, ടി. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.