അങ്കമാലി: തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് ഇസ്‌ലാം മുക്കിൽ കെ-റെയിൽ കല്ലിടൽ തടഞ്ഞ കെ-റെയിൽ വിരുദ്ധ സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് ചമ്പന്നൂരിൽ കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല തെളിച്ചു. സമിതി സെക്രട്ടറി ഷിബു തോപ്പിൽ ഉദ്ഘാടനം ചെയ്തു. ജോജൻ ജോസഫ്, പ്രസാദ് രാമകൃഷ്ണൻ ,ലാലി ,സിജി പോൾ , അഭിഗോപി, സനുപ് തങ്കപ്പൻ, ശോഭേ ഗോപി എന്നിവർ പങ്കെടുത്തു.