കോലഞ്ചേരി: കടമ​റ്റം ഓർത്തഡോക്‌സ് പള്ളിയിൽ പ്രധാന പെരുന്നാളായ മകരം 25 പെരുന്നാളിന് വികാരി ഫാ. സണ്ണി വർഗ്ഗീസ് പുന്നച്ചാലിൽ കൊടിയേ​റ്റി. സഹവികാരി ഫാ.എബ്രഹാം മാത്യു പങ്കെടുത്തു. 5 ,6 ,7 തീയതികളിലായി നടക്കുന്ന പെരുന്നാളിൽ പരിശുദ്ധ കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ മുഖ്യ കാർമ്മികത്വം വഹിക്കും. 5ന് പോയേടം പള്ളിയിൽ സന്ധ്യാ നമസ്‌കാരവും പ്രസംഗവും നടക്കും. 6ന് പോയേടം പള്ളിയിൽ പോളിക്കാർപ്പോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. വൈകിട്ട് 6ന് പരിശുദ്ധ ബാവായുടെയും ദിയസ്‌കോറോസ് തിരുമേനിയുടെയും കാർമ്മികത്വത്തിൽ സന്ധ്യാ നമസ്‌കാരം. തുടർന്ന് പ്രദക്ഷിണം. 7 ന് രാവിലെ 11 .30 ന് വിശുദ്ധ കുർബാന.