പറവൂർ: പറവൂർ - ചാത്തനാട് റോഡിൽ അപകടാവസ്ഥയിലുള്ളതും വീതി കുറഞ്ഞതുമായ കുണ്ടേക്കടവ് പാലം പൊളിച്ചു പണിയുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഏഴിന് പാലം പൂർണ്ണമായും പൊളിക്കുന്ന ജോലികൾ തുടങ്ങും. ഇതിനുശേഷം പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കും. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഔദ്യോഗികമായി തുറക്കുന്നതുവരെ പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ എല്ലാവാഹനങ്ങളും പൂർണ്ണമായും നിരോധിച്ചു. ചാത്തനാടേക്കുള്ള വാഹനങ്ങൾ പറവൂരിൽ നിന്നും തെക്കേ നാലുവഴി - തോന്ന്യകാവ് - കോതകുളം വഴി കൈതാരം ഹൈസ്കൂൾ ജംഗ്ഷനിലെത്തി ഏഴിക്കര കൈതാരം ബൈപ്പാസ് റോഡിലൂടെ ചാത്തനാട് റോഡിൽ പ്രവേശിക്കണം.