covid

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 9,000ൽ കുറയാതെ തുടരുന്നു. ഇന്നലെ 9,331 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 8,808 പേർ രോഗമുക്തി നേടി.

75,133പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആകെ കൊവിഡ് രോഗികൾ 71,411 ആണ്.


വാക്‌സിനേഷൻ ഇന്നലെ
ആകെ- 7,960
ആദ്യ ഡോസ്- 1,674
രണ്ടാം ഡോസ്- 3,938
കൊവാക്‌സിൻ- 1,963
കൊവീഷീൽഡ്- 5,994
സ്പുട്‌നിക്- മൂന്ന്
ബൂസ്റ്റർ- 2,348


വാക്‌സിനേഷൻ ആകെ
ആകെ- 58,32,299
ആദ്യ ഡോസ്- 31,93,251
രണ്ടാം ഡോസ്- 25,73,804
കൊവാക്‌സിൻ- 6,75,840
കൊവീഷീൽഡ്- 51,39,791
സ്പുട്‌നിക്- 16,668
ബൂസ്റ്റർ- 65,244

കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിൽ
ജില്ലയിലെ 15നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കും. ഇതിനായി പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ കുട്ടികളിലേക്ക് വാക്‌സിൻ എത്തിക്കണമെന്ന് കളക്ടർ ജാഫർ മാലികാണ് നിർദ്ദേശം നൽകിയത്.

ജില്ലയിൽ 56 സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. 95 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ ജില്ലാ ആശുപത്രിയിൽ പുതിയ ഡയാലിസിസ് മെഷീൻ സ്ഥാപിക്കും. കൊവിഡ് രോഗിക്ക് അപകടങ്ങൾ ഉൾപ്പടെയുള്ള അടിയന്തര സാഹചര്യത്തിലെ ചികിത്സയ്ക്ക് അമ്പലമുകൾ കൊവിഡ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി.