പൂത്തോട്ട: പെരുമ്പളം ശ്രീനാരായണവിലാസം സമാജം പള്ളിപ്പാട് ദേവീക്ഷേത്ര ഉത്സവം നാലിന് കൊടിയേറി 10 ന് ആറാട്ടോടെ സമാപിക്കും. ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവചടങ്ങുകളിൽ സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

4ന് രാവിലെ 5.30ന് ഗണപതിഹോമം, 10 ന് പൊങ്കാല സമർപ്പണം, 11ന് ആദ്ധ്യാത്മീക പ്രഭാഷണം, ഉച്ചക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 3 മുതൽ കൊടിക്കയർ എഴുന്നള്ളത്ത്, താലം വരവ്, 6.45ന് ദീപാരാധന, 7 നും 8നും ഇടയിൽ മാന്നാനം അശോകൻ തന്ത്രി, കെ.എസ്. കാർത്തികേയൻ ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ, രണ്ടാംദിവസം രാവിലെ മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് നൃത്തസന്ധ്യ, 8ന് നാട്ടുതാലപ്പൊലിവരവ്.

മൂന്നാം ദിവസം രാവിലെ 8.30 ന് ദേവീനാരായണീയം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഭജൻ സന്ധ്യ, 8ന് കരോക്കെ ഗാനമേള, തുടർന്ന് നാട്ടുതാലപ്പൊലി വരവ്. നാലാം ദിവസം (തിങ്കളാഴ്ച ) രാത്രി 8ന് ഭക്തിഗാനസുധ, നാട്ടുതാലപ്പൊലി. അഞ്ചാംദിവസം വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം, 7.30ന് കളമെഴുത്തും പാട്ടും, 8ന് നാട്ടുതാലപ്പൊലി വരവ്. പള്ളിവേട്ട മഹോത്സവമായ 9ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 9 ന് കാഴ്ചശ്രീബലി, 11.30ന് പ്രഭാഷണം, 12 ന് മഹാ അന്നദാനം, 3.15ന് പകൽപ്പൂരം, 5.30ന് നെയ് വിളക്ക് അർച്ചന, ദീപക്കാഴ്ച, കരിമരുന്ന് പ്രയോഗം, 8ന് നാട്ടുതാലപ്പൊലി വരവ്, 8.30ന് തായമ്പക, 9ന് നൃത്തസന്ധ്യ, 11ന് പള്ളിവേട്ടയ്ക്ക് പുറപ്പാടും തിരികെ വിളക്കിനെഴുന്നള്ളിപ്പും.

10ന് ആറാട്ട് മഹോത്സവം. രാവിലെ 9ന് പൂരം ഇടി, വൈകിട്ട് 3.30ന് പകൽപ്പൂരം, നാട്ടുതലപ്പൊലി വരവ്, 6.30ന് ദീപാരാധന, ആറാട്ട് പുറപ്പാട്, 7.15 മുതൽ 8.15വരെ അവഭൃഥസ്നാനവും തിരികെ എഴുന്നള്ളിപ്പും, വടക്കുപുറത്ത് ഗുരുതി, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.