
കൊച്ചി: കണ്ണൂർ സർവകലാശാലാ ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നോമിനേറ്റ് ചെയ്യേണ്ടത് ഗവർണറാണെന്നിരിക്കെ, സിൻഡിക്കേറ്റ് നിയമനം നടത്തിയെന്നാണ് ആരോപണം. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു.