വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ ജൽ ജീവൻ മിഷൻ വഴി വാട്ടർ കണക്ഷൻ ലഭിച്ചിട്ടുള്ളതിൽ നാളിതുവരെ രേഖകളോ, ബില്ലോ ലഭിച്ചിട്ടില്ലാത്തവർ ഉടൻ തന്നെ വാട്ടർ അതോറിട്ടി മാലിപ്പുറം സെക്ഷനുമായി ബന്ധപ്പെട്ട് കുടിശിക തീർപ്പാക്കണമെന്ന് വാട്ടർ അതോറിട്ടി സപ്ലൈ ഡിവിഷൻ റവന്യൂ ഓഫീസർ അറിയിച്ചു.