കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ ഫോർട്ടുകൊച്ചി പ്രദേശത്തെ അധിനിവേശ വിരുദ്ധ സമരങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററി കളക്ടർ ജാഫർ മാലികിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രകാശനം ചെയ്തു. ഫോർട്ടുകൊച്ചിയിൽ നടന്നിട്ടുള്ള സമരങ്ങൾ, ഗാന്ധിജിയുടെ സന്ദർശനം, നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ജയിലറകൾ എന്നിവയെല്ലാം ഡോക്യുമെന്ററിയിലുണ്ട്. മന്ത്രി പി. രാജീവ്, മുൻ മേയർ കെ.ജെ. സോഹൻ, പ്രൊഫ.എം.കെ. സാനു, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, സി.ഐ.സി.സി ജയചന്ദ്രൻ എന്നിവർ ഡോക്യുമെന്ററിയിൽ ചരിത്രം അനുസ്മരിക്കുന്നു.