കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തോട്ടിൽ ടൗൺ പാലത്തിന് സമീപം ഓടവഴി നേരിട്ട് മാലിന്യങ്ങൾ ഒഴുക്കുന്നു.
അരച്ച് കലക്കിയ വിധമുള്ള മാലിന്യങ്ങളാണ് ഓടവഴി തോട്ടിലേക്ക് ഒഴുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടൗൺ തോട്ടിലേക്കുള്ള ലീഡിംഗ് ചാനൽ തുറന്നത്. എം.സി.റോഡിനോട് ചേർന്ന് കൂത്താട്ടുകുളം കാലിക്കറ്റ് കവലയിൽ നിന്ന് ടൗൺ തോട്ടിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ലീഡിംഗ് ചാനലാണ് തുറന്നത്. വെള്ളം ഒഴുകുന്ന തോട്ടിലേക്കാണ് ഓടവഴി മാലിന്യം തള്ളിയിരിക്കുന്നത്. ചില സ്ഥാപനങ്ങളിൽ നിന്ന് മലിനജലം തള്ളുന്ന പൈപ്പ് കാനയിലേക്ക് ഒഴുക്കുന്ന രീതിയിൽവച്ചിട്ടുണ്ട്. ഇത് നഗരസഭയുടെ ആരോഗ്യ വിഭാഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.