
തൃക്കാക്കര: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ആരംഭിച്ച ഓൺലൈൻ പോർട്ടൽ സജ്ജമായി. സാമ്പത്തിക തട്ടിപ്പുകൾ, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം www.cybercrime.gov.in എന്ന ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിംഗ് പോർട്ടലിന് തുടക്കമിട്ടത്. എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ടോൾഫ്രീ നമ്പർ
155260 എന്ന ടോൾഫ്രീ നമ്പറിൽ നിന്ന് സഹായങ്ങളും ലഭിക്കും. സാമ്പത്തിക തട്ടിപ്പുകൾ കൈകാര്യം ചെയ്യാനും തട്ടിയെടുത്ത തുക കൈമാറ്റം ചെയ്യുന്നത് തടയാനും സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം മൊഡ്യൂളും പുറത്തിറക്കിയിട്ടുണ്ട്.
നടപടി സംസ്ഥാന തലത്തിൽ
പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്ന പരാതികൾ അതത് സംസ്ഥാനത്തെ പൊലീസ് അന്വേഷിക്കും.
സൈബർ വോളണ്ടിയറാവാം
പൊതുജനങ്ങൾക്ക് പങ്കാളികളാകാവുന്ന സൈബർ ക്രൈം വോളണ്ടിയർ പ്രോഗ്രാമും പദ്ധതിയുടെ ഭാഗമാണ്. https://www.cybercrime.gov.in/Webform/CyberVolunteerinstruction.aspx
സൈബർ ക്രൈം
സർക്കാരിനെതിരെയുള്ള കുറ്റമായാണ് സൈബർ ക്രൈം പരിഗണിക്കപ്പെടുക. നീലച്ചിത്രം പ്രചരിപ്പിക്കുക, പിന്തുടരൽ, അവഹേളനം, ഓൺലൈ൯ ചൂതാട്ടം, ഓൺലൈ൯ സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവ പദ്ധതിയുടെ പരിധിയിൽ വരും.