
കൊച്ചി: കൊച്ചി സർവകലാശാലയ്ക്ക് തിളക്കമാർന്ന നേട്ടം. കോഴ്‌സുകളുടെ അവസാന വർഷം പകുതി ആയപ്പോഴേക്കും ആകെയുള്ള 1,500 വിദ്യാർത്ഥികളിൽ 845 പേർക്കും കാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചു.
1400 പേരാണ് കാമ്പമ്പസ് പ്ലേസ്‌മെന്റിന് രജിസ്റ്റർ ചെയ്തത്. രാജ്യാന്തര നിലവാരത്തിലുള്ള 100ലേറെ കമ്പനികളിലേക്ക് വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന ശമ്പള പാക്കേജ് പ്രതി വർഷം 40 ലക്ഷം രൂപയും ശരാശരി ശമ്പള പാക്കേജ് 4.8ലക്ഷം രൂപയുമാണ്. 133 വിദ്യാർത്ഥികൾക്ക് ജോലി നൽകിയത് ടി.സി.എസാണ്. സിസ്‌കോ, ടി.സി.എസ്, ഇൻഫോസിസ്, സാപ്പ്, ഐ.ബി.എം, സോടി, വിപ്രോ, എം.ആർ.എഫ്, എൽ ആൻഡ് റ്റി, റിലയൻസ്, ടാറ്റ പ്രോജക്ട്, ടെക്ക് മഹീന്ദ്ര, ബെൻസ് ഡെയ്മല്ലർ, കൊഗ്‌നിസെന്റ്, യൂണിസിസ്, വേദാന്ത, ഹൽദിയ റിഫൈനറി, റുണിയാ റിഫൈനറി, ടാറ്റ എലക്സി, ഒറാക്കിൾ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലാണ് വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചത്.
എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എം.എസ്.സി കോഴ്‌സുകൾ, വിവിധ എൻജിനീയറിംഗ് കോഴ്‌സുകൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് ജോലി ലഭിച്ചത്.
2020-21ൽ പ്ലേസ്‌മെന്റ് ലഭിച്ചത്- 743 പേർക്ക്
2018-19ൽ- 450പേർക്ക്
കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ തൊഴിൽ വാഗ്ദാനവുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഡോ. ജേക്കബ് ഏലിയാസ്
കുസാറ്റ് പ്ലേസ്മെന്റ് ഓഫീസർ
ഏറെ സന്തോഷമുണ്ട്. ആഗ്രഹിച്ചിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
നിഖിൽ. കെ
ബി.ടെക്ക് വിദ്യാർത്ഥി
ഇത്രവേഗത്തിൽ പ്ലേസ്‌മെന്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ജോലിക്കൊപ്പം ഉപരിപഠനം കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
കീർത്തി കെ.വാര്യർ
എം.സി.എ വിദ്യാർത്ഥിനി
ഏറെ സന്തോഷം. ഒരുപാട് പേർക്ക് ഒരുമിച്ച് ജോലി ലഭിച്ചത് അത്ഭുതമാണ്.
അൽക ആൻസൺ
കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി