
കളമശേരി : ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. മാത്യു (80 ) നിര്യാതനായി.
മുൻ കെ.പി.സി.സി പ്രസിഡന്റും പോണ്ടിച്ചേരി ലെഫ്റ്റനന്റ് ഗവർണറും മദ്ധ്യപ്രദേശ്, ഗുജറാത്ത് ഗവർണറുമായിരുന്ന പ്രൊഫ. കെ .എം ചാണ്ടിയുടെ മൂത്ത മകനാണ്.
2002ൽ ഫാക്ട് അമ്പലമുകളിൽ നിന്ന് ചീഫ് എൻജിനീയറായാണ് വിരമിച്ചത്. എഫ്.ഒ.എ. പ്രസിഡന്റ്, നാഷണൽ കോൺഫെഡറേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി മാത്യു (പുല്ലാട്ട്, പേരാമ്പ്ര), മക്കൾ: ബിജു മാത്യു (കേരളാ ഹെഡ്, ഹെൽപ്പേജ് ഇന്ത്യ ), ദീപ രജത് (അസിസ്റ്റന്റ് വി.പി. ഫെഡറൽ ബാങ്ക് , ഡൽഹി ). മരുമക്കൾ: അനു (ജെർത്രൂഡ് കെജി), രജത് ജേക്കബ് തോമസ് (ജനറൽ മാനേജർ, ടെക്‌നിപ്, ഡൽഹി ).