ആലുവ: എല്ലാവീട്ടിലും സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി രണ്ടാംഘട്ടത്തിൽ ശ്രീമൂലനഗരം പഞ്ചായത്തിലെ അപേക്ഷകരിൽ ആദ്യം അനുവദിച്ച കുടുംബത്തിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറും സ്റ്റൗവും വീട്ടിലെത്തിച്ച് നൽകി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻകൈയെടുത്ത് 30 അപേക്ഷകളാണ് നൽകിയിരുന്നത്. ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, നെടുമ്പാശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഷീജ മധു, മണ്ഡലം സമിതി അംഗം ജിഷ്ണു പിഷാരടി, സുധീഷ്, വി.പി. ഷാജി, രാജശ്രീ മേനോൻ, പിആർ. ഷിബു, ഡോ. സി. രഘുനന്ദനൻ എന്നിവർ പങ്കെടുത്തു.