va-thankkachan
വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണൽ പ്രീകാബിനറ്റ് ഇന്ത്യ ഏരിയ മുൻ പ്രസിഡന്റ് വി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണൽ പ്രീകാബിനറ്റ് വൈസ്‌മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ മുൻ പ്രസിഡന്റ് വി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. 2022-23 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഇന്റർനാഷണൽ കൗൺസിൽ അംഗം ജോസഫ് കോട്ടൂരാൻ പദ്ധതികളുടെ ലോഗോ പ്രകാശിപ്പിച്ചു. ജോസ് അൽഫോൺസ് മുഖ്യപ്രഭാഷണം നടത്തി. ഇമ്മീഡിയറ്റ് പാസ്റ്റ് റീജിയണൽ ഡയറക്ടർ മാത്യൂസ് എബ്രഹാം സന്ദേശം നൽകി. ബിനോയി പൗലോസ് (സെക്രട്ടറി), കെ.വി. പോൾ (ട്രഷറർ), വത്സല വർഗീസ് (ബുള്ളറ്റിൻ എഡിറ്റർ), സുനീഷ് ജോസ് (വെബ് മാസ്റ്റർ), ഷാബു വർഗീസ് (ചീഫ് കോഓർഡിനേറ്റർ), ചെറിയാൻ പൂതിക്കോട്ട് (ചീഫ് കാബിനറ്റ് സെക്രട്ടറി), ബി. പവിത്രൻ, ഡോ. ജേക്കബ് എബ്രഹാം, ബിജു മാത്യു മാന്തറക്കൽ, രശ്മി വിനോദ്, ദോയൽ എൽദോ റോയി, ലിയ ജോർജ് തുടങ്ങി 51അംഗ പട്ടിക യോഗം അംഗീകരിച്ചു.