
കളമശേരി: ഫാക്ട് സ്കൂൾ റിട്ട. അദ്ധ്യാപകൻ തൃക്കാക്കര കൃഷ്ണ മന്ദിരത്തിൽ ജനാർദ്ദനൻ നായർ (82) നിര്യാതനായി. തൃക്കാക്കര മഹാക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്, തൃക്കാക്കര വടക്ക് 1664-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കേസരി സ്മാരക വായനശാല പ്രസിഡന്റ്, കളമശേരി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ജ്യോതി ,ലക്ഷ്മി. മരുമക്കൾ: സുധീർ, പത്മകുമാർ