മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. സ്കൂളിൽ ആമ്പൽക്കുളം ശുദ്ധീകരിച്ച് ജലസസ്യങ്ങളും മറ്റും നട്ട് കുട്ടികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ദിനാചരണത്തിന്റെ ഭാഗമായി. സ്കൂളിന് ചുറ്റുപാടുമുള്ള തണ്ണീർത്തടങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേയ്ക്കും തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമാബീവി തണ്ണീർത്തടദിന സന്ദേശം നൽകി. പി.ടി.എ അംഗം നൗഷാദ് പി.ഇ, രാജേഷ് സി.എ, പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.എം. നൗഫൽ, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ അഹമ്മദ് വസീം, അജ്സറുദ്ദീൻ എം.എ, അത്തീഖ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.