pamba

കൊച്ചി: പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് കഥാമേള നടത്താൻ അനുവദിച്ച ദേവസ്വം ബോർഡ് നടപടിയെ എതിർക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. കൊവിഡ് വ്യാപനത്തിനിടെ ബോർഡിന്റെ സൗകര്യങ്ങളുപയോഗിച്ച് 19 മുതൽ 27 വരെ രാമകഥാ മേള എന്ന പേരിൽ പണം വാങ്ങി കാർണിവൽ നടത്താനാണ് ബോർഡ് സെക്രട്ടറി അനുവാദം നൽകിയത്. ബലിതർപ്പണത്തിന് പോലും വിലക്കേർപ്പെടുത്തിയവരാണ് മേളയ്ക്ക് അരങ്ങൊരുക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും പറഞ്ഞു.