shahul-hammed55

പെരുമ്പാവൂർ: മുടിക്കൽ തുകലിൽ വീട്ടിൽ ടി.എം. ഷാഹുൽ ഹമീദ് (55) നിര്യാതനായി. മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രവർത്തക സമിതിയംഗവും മുടിക്കൽ ജമാഅത്ത് സെക്രട്ടറിയുമാണ്. മാറമ്പള്ളി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് വാഴക്കുളം പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അൻസി. മക്കൾ: അബ്ദുള്ള, അൽത്താഫ്.