കൊച്ചി: ഹരിയാനയിൽ സമരം ചെയ്തു വരുന്ന അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സമരം നടത്തി. സി.ഐ.ടി.യു തൃക്കാക്കര ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എം.ആർ. റെജിമോൾ, പി.പി.ജിജി, സരിത.ഇ.എസ്, ഷീല.സി.കെ എന്നിവർ സംസാരിച്ചു.