കൊച്ചി: ഫോക്കസ് ഏരിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി. എ എറണാകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. കൃത്യമായ മാർഗനിർദേശമില്ലാതെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഇപ്പോഴെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സീനിയർ എക്സിക്യുട്ടീവ് അംഗം ടി.യു. സാദത്ത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് വി.പി, തോമസ് പീറ്റർ, നിസാം കെ.ബി, സലീൽ പി.എ, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.