gandhi-scb-copy
നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിന്റെ കപ്പക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സുഭിക്ഷകേരളം പദ്ധതിയിൽ നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണബാങ്കിന്റെ രണ്ടാംഘട്ട കപ്പക്കൃഷിയുടെ വിളവെടുപ്പ് സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ്, ഭരണസമിതി അംഗങ്ങളായ പി.എം. ഉണ്ണിക്കൃഷ്ണൻ, ടി.എസ്. ശിവൻ, സാജിദ റഷീദ്, സെക്രട്ടറി ഇൻ ചാർജ് എ.പി. ജീജ എന്നിവർ പങ്കെടുത്തു.