അഗ്രോ സർവ്വീസ് സെന്റർ ആരംഭിച്ചത് ബ്ലോക്ക്പഞ്ചായത്ത് ആണെങ്കിലും നിലവിൽ നടത്തിപ്പ് അഗ്രോ സർവ്വീസ് സൊസൈറ്റിക്കാണ്. അതുകൊണ്ടുതന്നെ ദൈനംദിന കാര്യങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന് ഇടപെടാൻപരിമിതികളുണ്ട്. ഉയർന്നുവന്നിട്ടുള്ള പരാതികളുൾപ്പെടെ ചർച്ചചെയ്യാൻ സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ എം.എൽ.എയുടെ സൗകര്യംനോക്കി അഗ്രോ സർവ്വീസ് സൊസൈറ്റിയുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മേരി ദേവസ്സിക്കുട്ടി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്