bud

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ഈവർഷവും തുടരാൻ ബഡ്‌ജറ്റ് വിഹിതം നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മേയർ എം. അനിൽകുമാർ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനും ദുരന്ത നിവാരണ ഇടപെടൽ മെച്ചപ്പെടുത്താനും സമഗ്രമായ പഠനം നടത്താനും നഗരസഭയുടെ കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ്, എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിനെ ( സി ഹെഡ് ) ചുമതലപ്പെടുത്തണമെന്നും പണം നീക്കിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റില ജംഗ്ഷൻ വികസനം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പുനർനിർമ്മാണം തുടങ്ങിയവയ്ക്ക് ധനസഹായം തേടി.