ആലുവ: കുട്ടമശേരി യൂണിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചൊവ്വരക്കടവിൽ നീന്തൽ പരിശീലനം ആരംഭിച്ചു. മെമ്പർ റസീല ശിഹാബ് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ബാഖവി, ഷിയാസ് മിയ്യത്ത്, ഫൈസൽ ചൊവ്വര, റസാക്ക്, ഫിറോസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ആറുമുതൽ 18 വയസ് വരെയുള്ള കുട്ടികളെയാണ് സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്നത്. രാവിലെ ആറരമുതൽ ഏഴര വരെ 15 ദിവസമാണ് പരിശീലനം. ഗ്രാമപഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ടിലാണ് നേതൃത്വം നൽകുന്നത്.