മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന പൊതുപരീക്ഷയെഴുതുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ തയ്യാറാക്കുന്ന ഫോക്കസ് ഏരിയ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യം ഉയർന്നു. കെ. പി. എസ്. ടി.എയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ലാ ധർണ്ണ നടന്നു. ഓഫ് ലൈൻ ക്ലാസിൽ കുറഞ്ഞ കാലം മാത്രം പഠനം നടത്താൻ ഈ അദ്ധ്യയന വർഷം കുട്ടികൾക്ക് സാധിച്ചിട്ടുള്ളു. കഴിഞ്ഞ അദ്ധ്യയന വർഷം എ പ്ലസുകളുടെ എണ്ണം വർദ്ധിച്ചു എന്നതിന് കുട്ടികൾ കുറ്റക്കാരല്ല. കൃത്യമായ മാർഗ നിർദ്ദേശമില്ലാതെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണിപ്പോൾ. സബ് ജില്ല പ്രസിഡന്റ് തോമസ് ഹണി അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരം സംസ്ഥാന യൂത്ത് ഫോറം കൺവീനർ കെ.എ. റിബിൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സേവ്യർ പി.ജി, ഡെറിൻ കെ. എ, ശ്രീനി എസ്. പൈ, മൈക്കിൾ എം.എം. എന്നിവർ നേതൃത്വം നൽകി.