കൊച്ചി: കൊവിഡിന്റെയും ഇന്ധന വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതിന് പകരം ദുർബലപ്പെടുത്തുന്ന നയസമീപനങ്ങളാണ് ബഡ്‌ജറ്റിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.