
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പുവർഷം ഡിസംബർപാദത്തിൽ 967.38 കോടി രൂപ വരുമാനം നേടി. മുൻവർഷം സമാനപാദത്തിലെ 835.04 കോടി രൂപയേക്കാൾ 16 ശതമാനമാണ് വർദ്ധന. 53.92 കോടി രൂപയാണ് ലാഭം.
ഏപ്രിൽ-ഡിസംബറിൽ വരുമാനം 2,439.97 കോടി രൂപയിലേക്കും ലാഭം 138.86 കോടി രൂപയിലേക്കും ഉയർന്നു. വരുമാനത്തിൽ 31 ശതമാനവും ലാഭത്തിൽ നാലുശതമാനവുമാണ് വളർച്ചയെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.