തൃക്കാക്കര: അപകടങ്ങൾ നിത്യ സംഭവമായി മാറി കൊണ്ടിരിക്കുന്ന കാക്കനാട് - അത്താണി- നവോദയ റോഡിൽ ഇരുവശങ്ങളിലുമുള്ള പുറമ്പോക്ക് ഭൂമി ഉപയോഗിച്ച് റോഡ് വികസിപ്പിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നവോദയ പള്ളത്തുപടിയിൽ ചേർന്ന യോഗം കൗൺസിലർ സുനി കൈലാസൻ ഉദ്ഘാടനം ചെയ്തു.സോമൻ വാളവക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം കാക്കനാട്,അഡ്വ.ഉദയൻ പൈനാക്കി,കെ.വി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.ഉദയൻ പൈനാക്കി ( ചെയർമാൻ),സോമൻ വാളവക്കാട്ട് (വൈ: ചെയർമാൻ),കെ.വി ബാലകൃഷ്ണൻ നായർ (ജന: കൺവീനർ)അബ്ദുസലാം കാക്കനാട് (ജോ. കൺവീനർ)
എ.സ് പ്രശാന്ത് (ട്രഷർ )കൗൺസിലർ സുനി കൈലാസൻ (രക്ഷാധികാരി) കമ്മറ്റി അംഗങ്ങളായി അലി കാവലാടൻ, സുജിത് പി.സ്.കെ.ബി ദാസൻ,കെ.എം പീറ്റർ,വി.കെ കുഞ്ഞുമുഹമ്മദ്,എൻ.കെ അഷ്റഫ്,ഇ.എം സഗീർ,റഫീക്ക് പൂതേലി എന്നിവരെ തിരഞ്ഞെടുത്തു