
കൊച്ചി: ജില്ലയിൽ ഇന്നലെ 11,224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 8,097 പേർക്കാണ് രോഗം. ഉറവിടമറിയാത്ത 3,093 പേർക്കും 33 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 11,021 പേർ രോഗ മുക്തി നേടി.
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 71,599 ആണ്. ഇന്നലെ 1,147 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 399 ആദ്യ ഡോസും 389 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 812 ഡോസും 331 ഡോസ് കൊവാക്‌സിനും 4 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 359 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5834151 ഡോസ് വാക്സിനാണ് നൽകിയത്. കുട്ടികൾക്കായുള്ള വാക്‌സിനേഷനിൽ ഇതുവരെ 98045 ആദ്യ ഡോസും 363 സെക്കന്റ് ഡോസും നൽകി.