കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്.എൻ.ഡി.പി യോഗം 219-ാം നമ്പർ ശ്രീസുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറിന് ആരംഭിക്കും. കൊവിഡ് നിയമം പാലിച്ച് നടത്തുന്ന ഉത്സവം പത്തിന് സമാപിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.പി. ശിവദാസ് അറിയിച്ചു. നട അടയക്കുന്നതുവരെ നടയക്കൽ പറയ്ക്ക് സൗകര്യവുമുണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ നിർമ്മാല്യം, 11 ന് പ്രസാദഊട്ട്, വൈകിട്ട് 5 ന് കൊടിക്കയർ ഘോഷയാത്ര, ദീപാരാധനക്കുശേഷം 7.30 നും 8 നുമിടയിൽ ക്ഷേത്രം തന്ത്രി പുരുഷൻതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കർപ്പൂരാരതി.
എഴിന് പതിവ് പൂജകൾ, രാത്രി 7.30 ന് ബ്രദേഴ്‌സ് പാണാവള്ളിയുടെ കളമെഴുത്ത് പാട്ട്, എല്ലാ ദിവസങ്ങളിലും വിശേഷാൽ പൂജകൾ, ബേബി അക്കരപ്പടത്തിന്റെ നേതൃത്വത്തിൽ സ്‌കന്ദ പുരാണ പാരായണം എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ പത്തിന് വൈകിട്ട് 5 ന് ക്ഷേത്രാങ്കണത്തിൽ പകൽപ്പൂരം, 8 ന് ആറാട്ടുബലി, രാത്രി 9.30 ന് കൊടിയിറക്കും.