തോപ്പുംപടി: തോപ്പുംപടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രുക്ഷമായ കൊതുകുശല്യത്തിനെതിരെ കോർപ്പറേഷൻ മരുന്നു തളിയും ഫോഗിംഗും നടത്താത്തതിൽ കെ. എസ്. ഇ. ബി ഓഫീസിനുസമീപം പ്രതീകാത്മക വീട്‌ കൊതുക് വലകൊണ്ട് പൊതിഞ്ഞ് അതിനു മമ്പിൽ ചട്ടിയിൽ ചിരട്ട കനലിൽ കുന്തിരിക്കവും തുമ്പയും സാമ്പ്രാണിയും പുകച്ചു പ്രതിഷേധിച്ചു.

പ്രതിഷേധസമരം മുൻ ജി. സി. ഡി. എ. ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പി. ജെ. പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ,കൗൺസിലർ ഷീബ ഡുറോം, ഡി.സി. സി. മെമ്പർ എ. എം. സുരേന്ദ്രൻ,അഡ്വ. തമ്പി ജേക്കബ്,ബ്ലോക്ക്‌ ഭാരവാഹികളായ സി. എക്സ്. ജൂഡ്, ഐ. എ. ജോൺസൻ, വി. ജെ.ജേക്കബ്, ജോസഫ് സുമിത്, ആന്റണി ബാബു,എ. എസ്. ജോൺ, പി. പി. ജേക്കബ് ,ഇ.ജെ. അവറാച്ചൻ,ജോർജ് ജെയ്സൺ, സി. ജെ. ടൈറ്റസ്‌, എന്നിവർ പ്രസംഗിച്ചു.