
കൊച്ചി: ഭവൻസ് നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ മൂന്ന് അദ്ധ്യപികമാർ ചേർന്ന് രചിച്ച ' അടിസ്ഥാന പഠനം ഉൾക്കാഴ്ചയോടെ ഉള്ള യാത്ര' എന്ന കൃതി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് ഓൺലൈനായി പ്രകാശനം ചെയ്തു. ഹൈദരാബാദ് ഇന്ത്യൻ സ്കൂൾ ഒഫ് ബിസിനസ് അദ്ധ്യാപകൻ പ്രൊഫ. കാവിൽ രാമചന്ദ്രൻ, എസ്. ബി. ഐ മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടി. കേശവ് കുമാർ, ഭവൻസ് ഡയറക്ടർ ഇ.രാമൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ. പി. ഉമാദേവി, ജോളി എലിസബത്ത്, മീന കെ. എന്നിവരാണ് രചയിതാക്കൾ.