vhssmarady
ശൂലം തണ്ണീർത്തടാകവും പരിസരവും വൃത്തിയാക്കുന്ന ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥികൾ

മൂവാറ്രുപുഴ: ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെയും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മാറാടി ഗ്രാമ പഞ്ചായത്തിലെ ശൂലം തണ്ണീർത്തടാകവും ചെക്ക് ഡാമും പരിസരവും വൃത്തിയാക്കി. സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റനിത ഗോവിന്ദ് പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ പി.ടി, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസനസമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, സുധിമോൻ എ.കെ, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, ഭൂമിത്ര സേന ക്ലബ് കോ ഓർഡിനേറ്റർ സമീർ സിദ്ദിഖി, വിദ്യാർത്ഥികളായ അഭിജിത്ത് ബിജു, എൽദോസ് ഇ കെ, അതുൽ മനോജ് , ആകാശ് കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി.