photo
മുനമ്പത്തു നടന്ന കെ. ബി. ഭദ്രൻ അനുസ്മരണം എസ്. ശർമ്മ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുപ്പതുവർഷം സി.പി.എം വൈപ്പിൻ ഏരിയാ സെക്രട്ടറിയായിരുന്ന കെ.ബി. ഭദ്രന്റെ ഏഴാം ചരമവാർഷികം ആചരിച്ചു. ഞാറക്കൽ ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എ.പി. പ്രിനിൽ പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗം എം.കെ. ശിവരാജൻ അനുസ്മരണം നടത്തി. പി. വി. ലൂയിസ് അദ്ധ്യക്ഷനായി. കെ.എ. സാജിത്ത്, എ. കെ. ശശി എന്നിവർ സംസാരിച്ചു.
പള്ളിപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടി മുൻമന്ത്രി എസ് . ശർമ്മ ഉദ്ഘാടനം ചെയ്തു. എ.കെ. ജായി അദ്ധ്യക്ഷനായി. എം.എം. പൗലോസ്, എ.എസ്. അരുണ, എ.കെ. ഗിരീഷ്, രമണി അജയൻ എന്നിവർ സംസാരിച്ചു. എം.ജി. സർവകലാശാലയിൽനിന്ന് എം.എസ്‌സി കെമിസ്ട്രിയിൽ രണ്ടാംറാങ്ക് നേടിയ ഹെൽന ലിസ്റ്റനെ എസ് . ശർമ്മ ഉപഹാരം നൽകി അനുമോദിച്ചു.