വൈപ്പിൻ: വൈപ്പിൻ കരയിൽ വാഹന അപകടത്തിൽ മരണമടയുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും നിരക്ക് വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. റോഡ് പണി പൂർത്തീകരണത്തിൽ പി.ഡബ്ല്യു.ഡി അധികൃതർ അനാസ്ഥ തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് (എസ്) കുറ്റപ്പെടുത്തി. മോട്ടോർ വെഹൈക്കിൾ ഡിപ്പാർട്ട്‌മെന്റ് വൈപ്പിൻ കേന്ദ്രീകരിച്ച് ഇന്റർസെപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കർശന പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറോടും പറവൂർ ജോ. ആർ.ടി.ഒയോടും യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ആവശ്യപ്പെട്ടു.