പിറവം: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയിട്ടുള്ള ചികിത്സാ പദ്ധതിയായ മെഡിസെപ്പ് (മെഡിക്കൽ ഇൻഷ്വറൻസ്) കേരള സർക്കാർ സർവ്വീസിലുള്ള മുൻ സൈനികർക്കും ആശ്രിതർക്കും നിർബന്ധമാക്കരുതെന്ന് നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സൈനികൻ വിരമിക്കുമ്പോൾ 30000 രൂപ മുതൽ 120000 രൂപ വരെ നൽകിയാണ് എക്‌സ് സർവ്വീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീമിൽ (ഇ.സി.എച്ച്.എസ്) അംഗമാകുന്നത്. കൂടാതെ പ്രതിമാസം 1000 രൂപ വീതം ഈ പദ്ധതിയിയേക്ക് നൽകുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പോളിക്ലിനിക്കുകളും എം പാനൽ ആശുപത്രികളും ഉണ്ട് .

കേരളത്തിൽ ഒരുശതമാനം വിമുക്തഭടന്മാർ മാത്രമേ കേരള സർക്കാർ ജീവനക്കാരായിട്ടുള്ളു. രണ്ടു ഇൻഷ്വറൻസ് പരിരക്ഷ ആവശ്യമില്ലാത്തതിനാലും പ്രതിമാസം 500 രൂപ അധികമായി ഈടാക്കുന്നതിനാലും വിമുക്തഭട സമൂഹം പ്രതിഷേധത്തിലാണ്.

ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നാഷണൽ എക്‌സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന നേതാക്കൾ കത്ത് നൽകിയിട്ടുണ്ട്.