പള്ളുരുത്തി: അഴിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ച് പൊലീസ് സ്റ്റേഷൻ പറ വഴിപാട് ഇന്ന് നടക്കും. വർഷങ്ങളായി രാജ ഭരണകാലത്ത് തുടങ്ങിയ ആചാരമാണിത്. അത് വർഷം തോറും നടന്നു വരികയാണ്.പുതിയ ഉദ്യാഗസ്ഥർ സ്ഥലം മാറി വരുമ്പോഴും സി.ഐ, എസ്.ഐ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ, ഡി.സി.പി, അസി.കമ്മിഷണർ ഉൾപ്പടെ ഉയർന്ന ഉദ്യോഗസ്ഥർ ഇന്ന് പറ വഴിപാടിന് എത്തും. പൊലീസ് സ്റ്റേഷന് മുൻവശം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങ്. കൊവിഡ്‌ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഉച്ചസദ്യ ഒഴിവാക്കിയിട്ടുണ്ട്. അൾക്കൂട്ടം നിയന്ത്രിച്ച് വൈകിട്ടാണ് ചടങ്ങ് നടക്കുന്നത്. 5 ന് താലപ്പൊലി സമാപിക്കും. 6 ന് ഊര് താലപ്പൊലി എന്നിവ നടക്കും.ഇതാടെ 23 ദിവസം നീണ്ട് നിന്ന താലപൊലിക്ക് തിരശീല വീഴും.