aid

കൊച്ചി: വനിതകൾ ഗൃഹനാഥ‌രായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം തുക അനുവദിച്ച് ഉത്തരവായി. വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

6 ജില്ലകളിലെ 235 ഗുണഭോക്താക്കൾക്കായി​ 13,75,000 രൂപയാണ് അനുവദിച്ചത്. 1 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ബി.പി.എൽ കാർഡ് ഉടമകൾക്കാണ് സഹായം.അച്ഛൻ ഉപേക്ഷിച്ചു പോയതോ അച്ഛൻ മാരക രോഗം പിടിപെട്ട് കിടപ്പിലായവർ‌ക്കോ ആണ് ധനസഹായം നൽകുക. പത്തുമാസം നൽകുന്ന ധനസഹായത്തിൽ 3000 മുതൽ 10000 രൂപവരെയുണ്ട്.

ധനസഹായം ലഭിച്ചവർ

(ജില്ലാ, ഗുണഭോക്താക്കളുടെ അണ്ണം)

തുക എന്നിവ ചുവടെ)

കൊല്ലം - 70, 4,10,000

ആലപ്പുഴ - 34, 2,08,000

ഇടുക്കി- 18, 1,15,500

മലപ്പുറം - 41, 2,31,000

കോഴിക്കോട് - 38, 2,16,000

കാസർകോട് - 34, 1,94,500

ധനസഹായ വിതരണം ആരംഭിച്ചു. പ്രതിമാസം ഇവരുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫ‌‌ർ ചെയ്യും.

ബിന്ദു ഗോപിനാഥ്.

അസിസ്റ്റന്റ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ്