media-one-issue

കൊച്ചി: മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതിനെതിരെ ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹർജിയിൽ കേരള പത്രപ്രവർത്തക യൂണിയൻ കക്ഷി ചേരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും ആരോപിച്ചാണ് യൂണിയൻ കക്ഷി ചേരാൻ ഹർജി നൽകിയത്. ഇതേ വാദങ്ങൾ ഉന്നയിച്ച് മീഡിയ വൺ ചാനലിന്റെ എഡിറ്റർ പ്രമോദ് രാമന്റെ നേതൃത്വത്തിൽ ചാനൽ ജീവനക്കാരും കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.