p

കൊച്ചി: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫെബ്രുവരി 8നു പരിഗണിക്കാൻ മാറ്റി. സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരുടെ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. 60 പിന്നിട്ട ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയത് യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹർജി നേരത്തെ സിംഗിൾബെഞ്ച് തള്ളിയിരുന്നു.