
കൊച്ചി: ദേവാലയങ്ങളിലെ കർമ്മങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യുക്തിസഹജവും പ്രായോഗികവും ആകണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഞായറാഴ്ചകളിലെ നിയന്ത്രണങ്ങൾ മൂലം ദേവാലയങ്ങളിലെ ബലിയർപ്പണവും പ്രാർത്ഥനകളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.ദേവാലയങ്ങളുടെ വിസ്തൃതിക്ക് ആനുപാതികമായി  വിശ്വാസികളുടെ എണ്ണം നിശ്ചയിക്കണമെന്നും കത്തിൽ സൂചിപ്പിച്ചു. കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു.