കളമശേരി: ഏലൂർ കൃഷി ഭവനിൽ ഇന്ന് രാവിലെ 10ന് കാർഷികമേള നടത്തും. കൃഷിഭവൻ അങ്കണത്തിൽ കാർഷിക മേളയും "മണ്ണ് അറിഞ്ഞു കൃഷി ചെയ്യാൻ" മണ്ണ് സാമ്പിൾ കളക്ഷനും മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യും.

ഗുണമേന്മയുള്ള തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ, ജൈവ കീട-രോഗ നാശിനികൾ, പച്ചക്കറി ചലഞ്ച് കിറ്റ് (Rs.600/-) തുടങ്ങിയ കാർഷിക ഉപാധികളുടെ വിപണനം ഉണ്ടായിരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.