കോലഞ്ചേരി: വാളകം നെല്ലാട് റോഡിൽ കുന്നക്കാൽ ഭാഗത്ത് ബുധനാഴ്ച രാത്രി പത്തരയോടെ പുലിയെ കണ്ടതായി അഭ്യൂഹം. ഇതുവഴിപോയ ഇന്നോവ കാറിന്റെ മുന്നിൽ പുലി എത്തിയതായാണ് യാത്രക്കാർ പറയുന്നത്. വാഹനം നിർത്തിയപ്പോൾ തൊട്ടടുത്ത് വീടിന്റെ മതിൽചാടി കടന്നുപോയതായും ഇവർ പറയുന്നു. വീട്ടൂർ വനത്തിന് വളരെ അടുത്താണ് കുന്നക്കാൽ മേഖല. സംഭവത്തെകുറിച്ച് സ്ഥിരീകരിക്കാൻ വനംവകുപ്പും തയ്യാറായിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് വിവരം.