
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ളിയു.സി.സി) ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന വനിതാ കമ്മിഷൻ കക്ഷി ചേർന്നു.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതികൾ നിർബന്ധമാണെങ്കിലും ,സിനിമാ മേഖലയിൽ ഇതു നടപ്പാക്കിയിട്ടില്ലെന്ന് 2018ൽ നൽകിയ ഹർജിയിൽ പറയുന്നു. താരസംഘടനയായ അമ്മയിൽ ഇത്തരം സമിതി രൂപീകരിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയും സംഘടന നൽകിയിരുന്നു. ഇവ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അന്തിമ വാദത്തിനായി
14 ലേക്ക് മാറ്റി.