anil-mathayi

ആലുവ: നിരവധി മോഷണ കേസുകളിൽ പ്രതിയായ രായമംഗലം പുല്ലുവഴി തോമ്പ്ര വീട്ടിൽ അനിൽ മത്തായി (41) യെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, തങ്കമണി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

നാല് മോഷണ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 33 പേരെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. 31 പേരെ നാടുകടത്തി.