 
അങ്കമാലി: എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെയും കേന്ദ്ര ബഡ്ജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്കുള്ള തുക വെട്ടിച്ചുരുക്കി എന്നാരോപിച്ചും എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് ശ്രീക്കുട്ടൻ വിജയൻ അദ്ധ്യക്ഷനായി, അമൽ കെ.ജി, അനന്ദു ഷാജി എന്നിവർ സംസാരിച്ചു.